കണ്ണാടിപ്പറമ്പ് വനിതാ സഹകരണ സംഘത്തിന്റെ നവീകരിച്ച കെട്ടിടോദ്ഘാടനം മേയർ അഡ്വ: ടി.ഒ മോഹനൻ നിർവ്വഹിച്ചു


കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് വനിതാ സഹകരണ സംഘത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: ടി.ഒ മോഹനൻ നിർവ്വഹിച്ചു.സംഘം പ്രസിഡന്റ് പി.ഖൈറുന്നീസ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മുൻകാല ഭരണസമിതി അംഗങ്ങളെ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രമേശൻ ആദരിച്ചു.  കണ്ണൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പി.പി സുനിലൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം കാണിചന്ദ്രൻ , പി.പി മുഹമ്മദലി, കല്ലിക്കോടൻ രാഗേഷ്, എം.പ്രജിത്ത്, അബ്ദുള്ള, ദാമോദരൻ.പി , ചന്ദ്രൻ കാണിച്ചേരി എന്നിവർ സംസാരിച്ചു.

സംഘം സെക്രട്ടറി പി സി മീന സ്വാഗതവും എ വി ശൈലജ നന്ദിയും പറഞ്ഞു. തുടർന്ന്ഭ രണസമിതി അംഗങ്ങളുടെയും മെമ്പർമാരുടെയും പ്രദേശവാസികളായ കുട്ടികളുടെയും കലാപരിപാടികളും നടന്നു.

Previous Post Next Post