CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറിയായി ശ്രീധരൻ സംഘമിത്രയെ തെരഞ്ഞെടുത്തു


കൊളച്ചേരി :- സിപിഐ എം കൊളച്ചേരി ലോക്കൽ സെക്രട്ടറിയായി ശ്രീധരൻ സംഘമിത്രയെ തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി കെ.രാമകൃഷ്ണൻ മാറിയതിനെ തുടർന്നാണ് ശ്രീധരൻ സംഘമിത്രയെ തെരഞ്ഞെടുത്തത്. എ.കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ്, ഐആർപിസി മയ്യിൽ സോണൽ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വാട്ടർ അതോറിറ്റി റിട്ട ജീവനക്കാരനും നാടകകൃത്തുമാണ് ശ്രീധരൻ സംഘമിത്ര.

Previous Post Next Post