പെരുമാച്ചേരി എ യു പി.സ്ക്കൂളിൻ്റെ മാനേജ്മെൻ്റ് അധികാരം AEOവിനെ ഏൽപിച്ച് ഉത്തരവായി


പെരുമാച്ചേരി :-
പെരുമാച്ചേരി എ യു പി.സ്ക്കൂൾ മാനേജുമെൻ്റിൻ്റെ താൽക്കാലിക അധികാരം തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ AEOവിനെ ചുമതലപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറങ്ങി.

തളിപ്പറമ്പ് സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ പെരുമാച്ചേരി എ യു പി സ്കൂളിൻ്റെ 
കെട്ടിട ഉടമസ്ഥരും , വിദ്യാലയം ഉൾപ്പെട്ട സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് സ്ഥലം ഉടമകളും തമ്മിലുള്ള അവകാശം തർക്കം കോടതിയിൽ നിലനിൽക്കുന്നുണ്ട്.

 ഈ സ്കൂളിന്റെ സ്വത്ത് അവകാശമായി ബന്ധപ്പെട്ട് ഇപ്പോഴും തർക്കം നിലനിൽകുകയാണെന്നും 
പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടറുടെ  ഉത്തരവിൽ നിർദേശിച്ച സമവായ നീക്കവും അവകാശികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലാത്തതിനാലും സങ്കീർണതയും തർക്കങ്ങളും നിലനിൽക്കുന്നതിനാലും മാനേജ്മെന്റിന്റെ താത്കാലിക അധികാരം തളിപ്പറമ്പ് സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് നൽകി കോടതി വിധി ന്യായം നടപ്പിലാക്കി ഉത്തരവാകുന്നതായി അറിയിച്ചു കൊണ്ടാണ് പൊതു വിദ്യാഭ്യാസ ഡയരക്ടർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Previous Post Next Post