വിദ്യാഭ്യാസ രംഗത്തെ കാവി വൽക്കരണത്തിനെതിരെ KSTA,SFI, ബാലസംഘം സംഘടിപ്പിക്കുന്ന ജനകീയ വിദ്യാഭ്യാസ സദസ്സും കാൽനട ജാഥയും 26, 27 തിയ്യതികളിൽ

 



കൊളച്ചേരി:-കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന കാവിവൽക്കരണത്തിനെതിരെ KSTA , SFI, ബാലസംഘം സംയുക്തമായി ജനകീയ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിക്കുന്നു.മെയ് 26 ന് ചേലേരിമുക്കിലും, 27 ന്  കമ്പിൽ ബസാറിലുമാണ് ജനകീയ സദസ്27 ന് വൈകുന്നേരം 4 മണിക്ക് കരിങ്കൽ കുഴി ബസാറിൽ നിന്നും കമ്പിൽ ബസാറിൽ പ്രചരണ ജാഥ നടത്തും. കൊളച്ചേരി മുക്ക് , കമ്പിൽ ഹൈസ്കൂൾ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും .

ജനകീയ സദസ് വിജയിപിക്കുന്നതിനായി  ചേർന്നസംഘാടക സമിതി രൂപീകരണയോഗം സിപിഐ (എം) മയ്യിൽ ഏറിയ കമ്മിറ്റി അംഗം എം. ദാമോദരൻ ഉദ്ഘാടനം ചെയ്തു.ആദർശ് കെ.വി അധ്യക്ഷത വഹിച്ചു. KSTA സബ്ജില്ല സിക്രട്ടറി  ടി.രാജേഷ് മാസ്റ്റർ വിശദീകരണം നടത്തി. കെ.രാമകൃഷ്ണൻ , ശ്രീധരൻ സംഘമിത്ര പ്രസംഗിച്ചു.

ഭാരവാഹികൾ

ചെയർമാൻ - കെ.രാമകൃഷ്ണൻ മാസ്റ്റർ

കൺവീനർ. സിതാര . പി




Previous Post Next Post