ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം കുട്ടികൾക്കായി അവധിക്കാല പരിശിലന പരിപാടി സംഘടിപ്പിച്ചു

 



ചെറുപഴശ്ശി:-നവകേരള ഗ്രന്ഥാലയം   കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല പരിശീലന പരിപാടി നിറവൊരുക്കത്തിന്റെ ഭാഗമായുള്ള   നടന വീട് ഗ്രന്ഥാലയത്തിൽ ആരംഭിച്ചു. കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുമെന്നതിനായി ഏപ്രിൽ 26 മുതൽ മെയ് 1 വരെ ചിത്രം ചലച്ചിത്രം ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് മെയ് 12ആം തീയതി മുതൽ  പതിനാറാം തീയതി വരെ നീണ്ടുനിൽക്കുന്ന നടന വീട് ആരംഭിച്ചത്. 

ചിത്രം ചലച്ചിത്രം ക്യാമ്പിന് പ്രദേശത്തെ പ്രധാന കലാകാരനായ എ അശ്വന്ത് ആണ് നേതൃത്വം നൽകിയത്. നടന്ന വീടിന് നേതൃത്വം നൽകുന്നത് സുമേഷ് അയിലൂരും, ഗോവിന്ദ് എസ് കോഴിക്കോട് ആണ്. കുട്ടികളിൽ ചിത്രരചന, ക്ലേ മോഡലിംഗ്, ആനിമേഷൻ, നാടക അഭിനയം, ചലച്ചിത്രം തുടങ്ങിയ വിഷയങ്ങളിൽ താല്പര്യ ഉണർത്തുന്നതിനും വിവിധങ്ങളായ സർഗ്ഗശേഷികളെ വളർത്തിയെടുക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചു വരുന്നത്. 

വായനയും അനുബന്ധ കലാസാംസ്കാരിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ആയുള്ള ഇത്തരം പരിശീല പരിപാടികൾ മെയ് 31ന് അവസാനിക്കും. ഈ പ്രവർത്തനങ്ങൾക്ക് ഗ്രന്ഥശാല സെക്രട്ടറി പി കുഞ്ഞികൃഷ്ണൻ, സുപ്രഭാ കലാനിലയം സെക്രട്ടറി കെ.കെ രാഘവൻ എന്നിവരും ഗ്രന്ഥാലയ പ്രവർത്തകരും നേതൃത്വം നൽകി വരുന്നു.




Previous Post Next Post