ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം ചെറുക്കുന്ന് പ്രദേശത്ത് പൈപ്പ് ലൈൻ വലിച്ച് വാട്ടർ കണക്ഷൻ നൽകണം - സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം


കമ്പിൽ :- ചെറുക്കുന്ന് പ്രദേശത്ത് ജൽ ജീവൻ മിഷ്യൻ പദ്ധതി പ്രകാരം പൈപ്പ് ലൈൻ വലിക്കണമെന്ന് സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം ആവശ്യപ്പെട്ടു.

ജൽജീവൻ മിഷ്യൻ പദ്ധതി പ്രകാരം എല്ലാ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കുന്ന പ്രവർത്തി നടന്ന് വരികയാണ്. കൊളച്ചേരി പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും പുതിയ പൈപ്പ് ലൈൻ വലിച്ച് കണക്ഷൻ നൽകിയിട്ടും കൊളച്ചേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ ചെറുക്കുന്ന് ചോയിച്ചേരി വയൽ റോഡിൽ പുതിയ ലൈൻ വലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല..ഇക്കാര്യം ഉന്നയിച്ച് വാട്ടർ അതോറിറ്റി അസിസ്റ്റൻറ്റ് എക്സിക്യൂട്ടീവ് എഞ്ചീനീയർക്ക് പരാതി നൽകിയതിനാൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൗഫൽ, അസിസ്റ്റന്റ് എഞ്ചിനീയർ മിതിൽ മനോഹരൻ , കരാറുകാറായ മരിയ കൺസ്ട്രക്ഷൻ മാനേജർ , ജൽ ജീവൻ വളണ്ടിയർ തുടങ്ങിയവർ ചെറുക്കുന്ന് പ്രദേശം സന്ദർശിച്ചു. ചെറുക്കുന്ന് റോഡ് മുതൽ ചോയിച്ചേരി വയൽ വരെ 750 മീറ്റർ ദൂരത്തിൽ 110 MM ന്റെ പുതിയ പൈപ്പ് ലൈൻ വലിച്ച് എല്ലാ വീടുകളിലും വാട്ടർ കണക്ഷൻ നൽകാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കരാറുകാർക്ക് നിർദ്ദേശം നൽകി.

AEE നിർദ്ദേശം മറികടന്ന് 40 വർഷം മുമ്പ് വലിച്ച 75 MM പൈപ്പ് ലൈനിൽ നിന്നും വീടുകളിലേക്ക് കണക്ഷൻ നൽകാനുള്ള നീക്കം തടയണമെന്നും, ഇതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും പരാതി ഉയർന്നു. കണക്ഷൻ പ്രവർത്തി നിർത്തി വെക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അടിയത്തി നിർദ്ദേശം നൽകി.

ചെറുക്കുന്ന് പ്രദേശത്തോടുള്ള അവഗണന അവസാനിപ്പിച്ച് പുതിയ ലൈൻ വലിച്ച് ഉടൻ തന്നെ വാട്ടർ കണക്ഷൻ നൽകണമെന്ന് സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം ആവശ്യപ്പെട്ടു.

Previous Post Next Post