കൊളച്ചേരി :- കൊളച്ചേരിക്കാരുടെ ജനകീയ ഡോക്ടർ പി. ഭരതൻ നിര്യാതനായി. 75 വയസ്സായിരുന്നു. കൊളച്ചേരിപ്പറമ്പിലെ വീട്ടിൽ വച്ച് ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം.
ദീർഘകാലം കമ്പിലിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു.
അഴീക്കോട് പുത്തൻ വീട്ടിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും പാറക്കാട്ട് കമലാക്ഷിയമ്മയും മകനാണ്.
ഭാര്യ : രമ.
മക്കൾ : വിദ്യ (ദുബയ്), ശാന്തി (ബാംഗ്ലൂർ).
മരുമക്കൾ : അരുൺ (ദുബയ്), ജയകൃഷ്ണൻ (ബാഗ്ലൂർ).
സഹോദരങ്ങൾ : പി.ഹരീന്ദ്രൻ(പോണ്ടിച്ചേരി),പി.നിർമ്മല (മദ്രാസ്), പി. വത്സല , പി.ശ്യാമള, പി.ഹേമജ, പി.ജ്യോതി (കണ്ണൂർ ), പരേതനായ പി .ശശിധരൻ നമ്പ്യാർ.
മൃതദേഹം കൊളച്ചേരി പറമ്പിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശേഷം അഴീക്കോട് പള്ളിക്കുന്നുമ്പുറം സമുദായ ശ്മശാനത്തിൽ വെച്ച് നടക്കും.