ആന്തൂർ നഗരസഭയിൽ വഴിയിടം തുറന്നു

 

 


പറശ്ശിനിക്കടവ്:- പറശ്ശിനിക്കടവ്‌ മുത്തപ്പൻ ക്ഷേത്രത്തിന്‌ സമീപം പറശ്ശിനിക്കടവ് പാലത്തിനരികിൽ പൊതു ശൗചാലയവും വഴിയോര വിശ്രമകേന്ദ്രവുമടങ്ങിയ വഴിയിടം എം.വി. ഗോവിന്ദൻ എം.എൽ.എ. തുറന്നുകൊടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കും ഉപയോഗിക്കാവുന്ന ശൗചാലയങ്ങളും കോഫിഷോപ്പും അടങ്ങിയതാണ്‌ ടേക്ക്‌ എ ബ്രേക്ക് വിശ്രമകേന്ദ്രം. ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷനായി. പി. സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു, വി. സതീദേവി, പി.കെ. മുഹമ്മദ് കുഞ്ഞി, കെ.വി. പ്രേമരാജൻ, എം. ആമിന, വത്സൻ കടമ്പേരി, കെ. സന്തോഷ്, സമദ് കടമ്പേരി, ഇ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

Previous Post Next Post