ചൈതന്യ ആർട്സ് & സ്പോർട്സ് ക്ലബ് ഓഫീസ് ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി പ്രദീപ് നിർവഹിച്ചു


പെരുമാച്ചേരി : പെരുമാച്ചേരി കാട്ടിലെപീടിക കേന്ദ്രമായി കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന ചൈതന്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം കാട്ടിലെപീടിക അബ്ബാർ കോംപ്ലക്സിൽ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി പ്രദീപ് നിർവഹിച്ചു.

1990 മുതൽ പ്രവർത്തനമാരംഭിച്ച ക്ലബ്ബിന് കലാകായിക മേഖലകളിൽ നിരവധി ശ്രദ്ധേയമായ നേട്ടങ്ങൾ കാഴ്ച വയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. പുതിയ ഓഫീസ് ആരംഭത്തിലൂടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 ചടങ്ങിൽ, പ്രദേശത്തെ കലാകായിക മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു.

Previous Post Next Post