ചേലേരി :- ചേലേരി മഹല്ല് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ മത പ്രഭാഷണവും കഥാപ്രസംഗവും മെയ് 17, 18 തീയതികളിൽ നടക്കും.
മെയ് 17 ബുധനാഴ്ച രാത്രി 8 മണിക്ക് ചേലേരി ബുസ്താനുൽ ഉലൂം മദ്രസയിൽ നടക്കുന്ന ചടങ്ങ് മുഹമ്മദ് ഫാസിൽ അൽ ഫാളിലിയുടെ അധ്യക്ഷതയിൽ ഉസ്താദ് ശാഹുൽ ഹമീദ് ബാഖവി മാലൂർ ഉദ്ഘാടനം ചെയ്യും. ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
മെയ് 18 വ്യാഴാഴ്ച മുനീർ അൽ ഹസനിയുടെ അധ്യക്ഷതയിൽ ഉസ്താദ് മുഹമ്മദ് ഫാസിൽ ഫാളിലി ഉദ്ഘാടനം ചെയ്യും. മിർഷാദി യമാനി ചാലിയം & പാർട്ടി കഥാപ്രസംഗം നടത്തും.
കെ.വി അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ ഹാജി. കെ, ഇ.കെ അബ്ദുൽഖാദർ ഹാജി, അബ്ദുല്ല ഹാജി .പി, അബ്ദുറഹ്മാൻ മൗലവി, ഉവൈസ് ഹാശിമി, ആർ. കെ റമളാൻ ഹാജി തുടങ്ങിയവർ പങ്കെടുക്കും.
മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും ഉണ്ടായിരിക്കും.