കോൺഗ്രസ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി പി.ആനന്ദകുമാർ നിര്യാതനായി

 


തളിപറമ്പ:- കോൺഗ്രസ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി പൂമംഗലം കണിച്ചാമിലെ പി.ആനന്ദകുമാർ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. പരിയാരം അർബൻ കോ-ഓപ്പറെറ്റീവ് സൊസൈറ്റി, തളിപ്പറമ്പ മോട്ടോർ ട്രാൻസ്പോർട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ പ്രസിഡണ്ടായിരുന്നു. 

ഭാര്യ: കൃഷ്ണപ്രഭ (അധ്യാപിക തളിപറമ്പ സീതി സാഹിബ് എച്ച്.എസ്.എസ്) പരേതരായ കുഞ്ഞമ്പുവിന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ : പരേതരായ ഭാസ്ക്കരൻ , രാജൻ . ഭൗതികശരീരം നാളെ (ഞായർ ) രാവിലെ 9:30 മുതൽ തളിപ്പറമ്പ കോൺഗ്രസ് മന്ദിരത്തിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് സ്വവസതിയിൽ എത്തിച്ച ശേഷം ഉച്ചയോടെ പൂമംഗലത്ത് സംസ്ക്കരിക്കും.

Previous Post Next Post