ഭാരതി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു


നാറാത്ത് : ഭാരതി സാംസ്കാരിക സമിതി, സേവാഭാരതിയുടെയും , അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഡോ: വി.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

 കെ.എൻ രമേഷ്, പി. ഉത്തമൻ , എ.വി.രതീഷ്, പി.വി. അമൃത, കെ പി . ബാബുരാജ് . പി.പി ബിന്ദു, റിഗ്നരാജീവ്, പി.ആർ നന്ദന, എൻ.പ്രണവ് തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെയും , ഒപ്റ്റോമെട്രിസ്റ്റുകളുടെയും സേവനംവും സൗജന്യ മരുന്നുകളും ലഭ്യമാണ്.

കെ.വി വിദ്യാധരൻ , കെ.സുമേഷ് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വിജയശ്രീ അജയകുമാർ സ്വാഗതവും, സി.വി രവീന്ദ്രൻ നന്ദിയും പറഞ്ഞു

Previous Post Next Post