കമ്പിൽ :- SYS ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടു കൂടി സോണുകളിൽ നടപ്പിലാക്കിവരുന്ന ആടും കൂടും പദ്ധതിയുടെ ഭാഗമായുള്ള രണ്ടാംഘട്ട ആട് വിതരണം ചേലേരി രിഫാഇ എജുക്കേഷണൽ സെന്ററിൽ നടത്തി . സോൺ പ്രസിഡണ്ട് നസീർ സഅദിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ:എ.പി അബ്ദുൽ ഹകീം അസ്ഹരി വിതരണോദ്ഘാടനം നടത്തി.
ഇ.കെ മുഹമ്മദ് കോയ സഖാഫി,അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ,സമീർ മാസ്റ്റർ ചെറുകുന്ന്, റശീദ്കെ. മാണിയൂർ, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, നിസാമുദ്ദീൻ ഫാളിലി വേശാല, മിദ് ലാജ് സഖാഫി ചോല, മുനീർ സഖാഫി കടൂർ, ഉമർ സഖാഫി ഉറുമ്പിയിൽ, മുഈനുദ്ധീൻ സഖാഫി നെല്ലിക്കപ്പാലം, അശ്റഫ് ചേലേരി, ശാഫി അമാനി മയ്യിൽ, അബ്ദുൽ ഖാദർ ജൗഹരി പാലത്തുങ്കര, ജുബൈർ മാസ്റ്റർ ഉറുമ്പിയിൽ തുടങ്ങിയവർ സംസാരിച്ചു