കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ യൂണിറ്റ് സാന്ത്വന സഹായം നല്കി


മയ്യിൽ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ യൂണിറ്റ് ഘടകമായ സാന്ത്വന സമിതിയുടെ രോഗികൾക്കുള്ള സഹായ വിതരണം കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി ഇ. മുകുന്ദൻ നിർവ്വഹിച്ചു.സാന്ത്വന സമിതി ചെയർപേഴ്സൺ പി.വി പത്മാവതി അദ്ധ്യക്ഷത വഹിച്ച പരിപാടി സമിതിയുടെ ജില്ലാ കൺവീനർ ടി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. 

 കെ.പി.മുകുന്ദൻ പെരുമാച്ചേരി, സി. പ്രമോദ്  ചെറുപഴശ്ശി, സി.കുഞ്ഞപ്പനായർ ചേക്കോട്, ടി.മാലതി, വി.വി അമ്പിളി കിഴക്കെപ്പറമ്പ്, ഉഷ കണ്ടമ്പേത്ത് ഇരുവാപ്പുഴ നമ്പ്രം എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം വിതരണം ചെയ്തത്. 

കോരമ്പേത്ത് നാരായണൻ, കെ.ബാലകൃഷ്ണൻ നായർ, സി. പത്മനാഭൻ , കെ.വി യശോദ, വി.സി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

കൺവീനർ ടി.രാഘവൻ സ്വാഗതവും, സി.വി ഗംഗാധരൻ നമ്പ്യാർ നന്ദിയും പറഞ്ഞു.

         

Previous Post Next Post