പെരുമാച്ചേരി :- കൊളച്ചേരി പഞ്ചായത്ത് പെരുമാച്ചേരി ആറാം വാർഡിലെ അംഗൻവാടിയിൽ സമീപകാലത്തായി സാമൂഹിക വിരുദ്ധരുടെ അതിക്രമം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം അംഗൻവാടിയുടെ ഇലട്രിസിറ്റി മീറ്റർ ബോർഡുകൾ തകർത്തായും കണ്ടു. ഫ്യൂസുകൾ ഇളക്കിയെടുത്ത് തറയിൽ എറിഞ് പൊട്ടിച്ച നിലയിലാണ് കാണപ്പെട്ടത്. ഭിത്തികൾ മലിനപ്പെടുത്താനുള്ള ശ്രമവും നടന്നിട്ടുണ്ട്.
പിഞ്ചു കുട്ടികളുടെ സ്ഥാപത്തിൽ നടക്കുന്ന ഇത്തരം സംഭവത്തിൽ നാട്ടുകാർ അതീവ ഉത്കണ്ഠയിലാണ് . ഈ അംഗൻവാടിയിലേക്ക് വഴി പ്രശ്നവും വർഷങ്ങളായി നാട്ടുകാരെ അലട്ടുന്നുണ്ട്. ഈ പ്രശ്നങ്ങളെല്ലാം ചൂണ്ടി കാട്ടി ഉന്നതാധികാരികളെ സമീപിക്കാനിരിക്കുകയാണ് നാട്ടുകാർ.