കമ്പിൽ :- KSU വിൻ്റെ 66-മത് സ്ഥാപകദിനത്തിന്റെ ഭാഗമായി കൊളച്ചേരി മണ്ഡലം KSU യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കമ്പിൽ എം.എൻ ചേലേരി സ്മാരക മന്ദിരത്തിന് സമീപം പതാക ഉയർത്തുകയും കേക്ക് മുറിക്കുകയും ചെയ്തു.
തുടർന്ന് നടന്ന യോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ KSU യൂണിറ്റ് പ്രസിഡണ്ട് കെ.ആദിത്യൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം സെക്രട്ടറിമാരായ കെ.ബാബു എം.ടി അനീഷ്, കെ.പി മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.
ഇഷാൻ.കെ ,ദേവനാത് എം.ടി , അമൽജിത്ത് , അഭിരാം.വി എന്നിവർ നേതൃത്വം നൽകി.
KSU യൂണിറ്റ് സെക്രട്ടറി അനുശ്രിത് സ്വാഗതവും, ജോയൻ്റ് സെക്രട്ടറി അഭിജിത്ത് നന്ദിയും പറഞ്ഞു