കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ പള്ളിപ്രം ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി .യുഡിഎഫിലെ എ ഉമൈബ എൽഡിഎഫിലെ ടിവി റുക്സാനയെ 1015 വോട്ടിന് പരാജയപ്പെടുത്തി.കഴിഞ്ഞ തവണ യുഡിഎഫ്ന് 701 ലീഡ് ആയിരുന്നു.
ചെറുതാഴം കക്കോണിയിലും യുഡിഎഫിന് അട്ടിമറി വിജയം. ഉപതെരഞ്ഞെടുപ്പ് നടന്ന ചെറുതാഴം പഞ്ചായത്തിലെ കക്കോണി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി യു.രാമചന്ദ്രൻ 80 വോട്ടുകൾക്ക് വിജയിച്ചു.