മയ്യിൽ: മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂളിന് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജൂൺ11 ന് നടത്തും. രാവിലെ പത്തിന് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി മന്ത്രി വി.ശിവൻകുട്ടി ചടങ്ങ് നിർവഹിക്കും. കിഫ്ബിയുടെ മൂന്ന് കോടി 30 ലക്ഷം രൂപ ചിലവിലാണ് കെട്ടിട നിർമാണം നടക്കുക.
ഭാരവാഹികൾ : സി.പത്മനാഭൻ (ചെയർമാൻ) കെ.സി പത്മനാഭൻ (വൈസ്. ചെയർമാൻ) എം.കെ അനൂപ് കുമാർ (കൺവീനർ ) എം.സുനിൽകുമാർ ( ജോയിൻ കൺവീനർ)
സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് അംഗം എൻ.വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.കെ അനൂപ് കുമാർ , ഹെഡ്മാസ്റ്റർഎം സുനിൽകുമാർ, ഡി.ഇ.ഒ.വി.വി. സതി, എം. വി . ഓമന ,എൻ. അനിൽകുമാർ , കെ.പി.ഗോപിനാഥ്, എ.ടി. രാമചന്ദ്രൻ, കെ.പി ചന്ദ്രൻ , സ്റ്റാഫ് സെക്രട്ടറി കെ.സി സുനിൽ , എം.വി കുഞ്ഞിരാമൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.