സഖാവ് കെ.ചന്ദ്രൻ അനുസ്മരണ ദിനം സംഘാടക സമിതി ജൂൺ 12 ന്


കൊളച്ചേരി :- സിപിഐ (എം) കൊളച്ചേരി ലോക്കൽ സെക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന സഖാവ് കെ.ചന്ദ്രന്റെ ആറാമത് ചരമവാർഷികത്തിന്റെ ഭാഗമായി സംഘാടക സമിതി യോഗം ജൂൺ 12 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക്   കരിങ്കൽക്കുഴിയിൽ പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ വെച്ച് നടക്കും.

ജൂൺ 26 ന് മുല്ലക്കൊടി കൊ-ഓപ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ അനുസ്മരണയോഗവും കർഷക തൊഴിലാളി സംഗമവും നടക്കും. പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.


Previous Post Next Post