മയ്യിൽ :- സഫ്‌ദർ ബാലവേദി, യുവത യുവജന വേദി, സഫ്‌ദർ ഹാശ്മി വയോജനവേദി, സഫ്ദർ ഹാശ്മി ഗ്രന്ഥാലയം തായംപൊയിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ജൂൺ 4 മുതൽ 11 വരെ നടക്കുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി "ദേശം കഥ പറയുന്നു" പരിപാടി ജൂൺ 11 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും.
മുതിർന്നവരുടെ ഓർമ്മകൾ, കുട്ടികളുടെ മുഖാമുഖം, പഴമയും ചരിത്രവും, ഓർമകളിലെ മനുഷ്യനും പ്രകൃതിയും, നാട്ടുവഴിയോർമ്മകൾ എന്നിവ പങ്കുവയ്ക്കും.
പി. വി ശ്രീധരൻ മാസ്റ്റർ, സി. വി ഗംഗാധരൻ മാസ്റ്റർ, വി. വി ഗോവിന്ദൻ, കെ. നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.