കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ 2005 - 10 വർഷത്തെ മെമ്പർമാർ പഞ്ചായത്ത് ഓഫീസിൽ ഒത്തുചേർന്നു. മുതിർന്ന അംഗം പി.പി, കുഞ്ഞിരാമൻ പരിപാടികൾ നിയന്ത്രിച്ചു.
മെമ്പർമാരായിരുന്ന ബുഷ്‌റ, ഹഫ്‌സത്, സറീന, ഗിരിജ, പ്രഭാകരൻ കെ.പി, ആബിത, ഫൗസിയാ ചന്ദ്രഭാനു കെ.പി, പ്രഭാവതി എം.പി, അനിൽകുമാർ. ഒ, വി. രാമചന്ദ്രൻ, കെ.വി ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.പരിപാടിയിൽ ഭരണസമിതിയുടെ കാലത്തെ അനുഭവങ്ങൾ പങ്കുവച്ചു. പരിപാടിയിൽ അന്നത്തെ ഭരണസമിതിയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാതിനിധ്യം ഉണ്ടായിരുന്നു.
അനാരോഗ്യം മൂലം പങ്കെടുക്കാതിരുന്ന അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഒ.അബ്ദുൽ ഖാദർ മാസ്റ്ററെ വീട്ടിൽ ചെന്ന് അംഗങ്ങൾ ആദരിക്കുകയും ചെയ്തു. അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന കെ.പി, പ്രഭാകരൻ ഷാൾ അണിയിച്ചു.