കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂളിലെ വായനാദിനത്തിന്റെയും വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവയിത്രിയും അധ്യാപികയുമായ രതി കണിയാരത്ത് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് സി.എം പ്രസീത ടീച്ചർ അധ്യക്ഷത വഹിച്ചു.
എം.ശങ്കരനാരായണൻ, പ്രതിഭ പി.പി, ഒ.എം സുജാത എന്നിവർ സംസാരിച്ചു. ഫാത്തിമ വി.സി നന്ദി പറഞ്ഞു.