നാറാത്ത് : ഭാരതി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ യോഗ പരിശീലന ക്ലാസിന് ഇന്ന് തുടക്കം കുറിക്കും. വൈകുന്നേരം അഞ്ചു മണിക്ക് നാറാത്ത് ഭാരതി ഹാളിൽ നടക്കുന്ന പരിപാടി 50 വർഷമായി പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്റെ തിരുമുടി അണിയുന്ന ബാലകൃഷ്ണ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്യും. കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.
MBBS നു ഉന്നത വിജയം നേടിയ ഡോക്ടർ ജിഷ്ണു വി ധരനെ ചടങ്ങിൽ വച്ച് ആദരിക്കും.