കണ്ണൂർ : കേരള വാട്ടർ അതോറിറ്റി ജോയന്റ് മാനേജിങ്ങ് ഡയരക്ടർ ദിനേശൻ ചെറുവാട്ടിന് കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് അസോസിയേഷൻ നിവേദനം നൽകി. പെൻഷൻ പരിഷ്കരിക്കരിച്ച് ഉത്തരവിറക്കുക. പെൻഷൻ ആനുകൂല്യങ്ങളായ DCRG, കമ്മ്യൂട്ടേഷൻ എന്നിവയും ടെർമിനൽ സറണ്ടർ, പ്രൊവിഡന്റ് ഫണ്ട് ക്ലോഷർ ചെയ്ത ഉടനെ തന്നെ തുക ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.
കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർമാരും ചർച്ചയിൽ ഉണ്ടായി. അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ശ്രീധരൻ, ജോയന്റ് സെക്രട്ടറി ജയന്തൻ ഉണ്ണിക്കൻ തുടങ്ങിയവർ പങ്കെടുത്തു.