മയ്യിൽ : ഗ്രാന്റ് അപേക്ഷ - ഗ്രഡേഷൻ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മയ്യിൽ മേഖലയിലെ ലൈബ്രറി സെക്രട്ടറിമാരുടെ ശിൽപ്പശാല മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയ ഹാളിൽ വെച്ച് നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അയനത്ത് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി കുഞ്ഞികൃഷ്ണൻ , താലൂക്ക് എക്സിക്യൂട്ടീവ് അംഗം പി.വിനോദ് എന്നിവർ സംസാരിച്ചു.
പി.പ്രശാന്തൻ സ്വാഗതവും ടി.കെ ശ്രീകാന്ത് നന്ദിയും പറഞ്ഞു.