കേശദാനത്തിലൂടെ മാതൃകയായി കണ്ണാടിപ്പറമ്പിലെ രാഗപ്രിയ ഷിനു


കണ്ണാടിപ്പറമ്പ് : ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ കേശദാനം നടത്തി കണ്ണാടിപ്പറമ്പിലെ പി. വി രാഗപ്രിയ. 

രണ്ടു വർഷത്തോളമെടുത്താണ് മുടി ആവശ്യമായ അളവിൽ വളർത്തിയത്. ഏകദേശം 30 സെന്റീമീറ്റർ നീളം വേണമായിരുന്നു.  ആശുപത്രി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി മുടി മുറിക്കുകയായിരുന്നു.

കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്കൂളിന് സമീപത്തെ സ്നേഹ നിവാസിൽ ടി.വി ഷിനുവിൻ്റെയും പുല്ലീപ്പി ഹിന്ദു എൽ.പി സ്കൂൾ അധ്യാപിക പി.വി രമ്യയുടെയും മകളാണ്. കണ്ണാടിപ്പറമ്പ് ഗവ:ഹയർ സെക്കൻ്ററി സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ രാഗപ്രിയ എസ്.പി.സി കേഡറ്റ് കൂടിയാണ്.




Previous Post Next Post