ഡോ. പ്രണവ് പോള പ്രകാശിനെ കണ്ണാടിപ്പറമ്പ് ശ്രീനാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു


കണ്ണാടിപ്പറമ്പ് : തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജ് ആന്റ് റിസർച്ച് ഫൗണ്ടേഷനിൽ നിന്നും എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയ ഡോ. പ്രണവ് പോള പ്രകാശിനെ കണ്ണാടിപ്പറമ്പ് ശ്രീനാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. ട്രസ്റ്റ് പ്രസിഡണ്ട് ബിജു പട്ടേരി അധ്യക്ഷത വഹിച്ചു . ട്രസ്റ്റ് ട്രഷറർ സി.സൽഗുണൻ ഉപഹാരം നൽകി.

മാലോട്ട് എ.വി പ്രകാശന്റെ മകനാണ്. പി.പി സത്യനാഥൻ, എ.ഷിജു ,എ. വി പ്രകാശൻ, പി.പ്രമീള പ്രകാശൻ എന്നിവർ പങ്കെടുത്തു.

ഒ. ഷിനോയ് സ്വാഗതവും എ.വി.അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു


Previous Post Next Post