കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുനാൾ പിറന്നാൾ ആഘോഷിച്ചു
കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുനാൾ പിറന്നാൾ ആഘോഷിച്ചു. പിറന്നാളാഘോഷം ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളോടെ നടന്നു. ഗണപതി ഹോമം, ഉഷപൂജ, നവക പൂജ, നവകാഭിഷേകം, ഉച്ചപൂജ, വടക്കേ കാവിൽ ശുദ്ധി, വിശേഷാൽ ദേവീപൂജ തുടർന്ന് പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരുന്നു.