മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായുള്ള വായനയുടെ വീട്ടകങ്ങൾക്ക് ജി ശങ്കരപ്പിള്ള അനുസ്മരണത്തോടെ തുടക്കമായി. നാടകപ്രവർത്തകനും അധ്യാപകനുമായ സി.കെ അനൂപ് ലാൽ അനുസ്മരണം നടത്തി. കെ.സി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരൻമാരുടെ അനുസ്മരണ പരിപാടിയാണ് വായനയുടെ വീട്ടകങ്ങളുടെ ഭാഗമായി ഗ്രന്ഥശാല പ്രവർത്തകരുടെ വീടുകളിൽ നടക്കുന്നത്.
ചടങ്ങിൽ എം.ഷൈജു സ്വാഗതവും ശ്രുതിമോൾ നന്ദിയും പറഞ്ഞു.
ജൂൺ 30 ന് പൊൻകുന്നം വർക്കി അനുസ്മരണം കെ.സി ശ്രീനിവാസൻ നിർവഹിക്കും.