തായംപൊയിൽ : തായംപൊയിൽ എ. എൽ. പി സ്കൂൾ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം എം. വി ഓമന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.ഭരതൻ അധ്യക്ഷത വഹിച്ചു. പി എം പോഷൺ പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിച്ചു. നവാഗതർക്കുള്ള സമ്മാന കിറ്റുകൾ മാനേജർ കൃഷ്ണദാസൻ മാസ്റ്റർ വിതരണം ചെയ്തു. കടൂർ ജെസിടി സ്പോർട് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
എം. വി സുമേഷ്, ജിജി, സൈനുദ്ധീൻ, കെ.ബിജേഷ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.വി ഗീത സ്വാഗതവും കെ. പി അബ്ദുൾ നാസർ നന്ദിയും പറഞ്ഞു.