കൊളച്ചേരി :- കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിലെ പഠനോത്സവത്തിൽ ഒന്നാം ക്ലാസിൽ പുതിയതായി എത്തിയ കുട്ടികൾക്ക് കൊളച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി സി. ശ്രീധരൻ മാസ്റ്റർ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് റൈജു, ആറാം വാർഡ് യൂണിറ്റ് സെക്രട്ടറി ശ്രീരാഗ്. എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മണ്ഡലം പ്രസിഡൻ്റ് ടിൻറു സുനിൽ, ബ്ലോക്ക് സെക്രട്ടറി കലേഷ് ചേലേരി തുടങ്ങിയവർ പങ്കെടുത്തു.