മയ്യിൽ :- ജില്ലാ ഒളിമ്പിക്സ് അസോസിയേഷനും മയ്യിൽ എ.എൽ.പി സ്കൂളും ചേർന്ന് ലോക ഒളിമ്പിക്സ് ദിനത്തിൽ ഫൺ റൺ പരിപാടി സംഘടിപ്പിച്ചു.
മയ്യിൽ വാർ മെമ്മോറിയത്തിൽ നിന്നും ആരംഭിച്ച ഫൺ റൺ ബിപിസി ഗോവിന്ദൻ എടാടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ കണ്ണൂർ ജില്ലാ ട്രഷറർ ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ടി.പി ബിജു ഒളിമ്പിക്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.