നാറാത്ത് :- സി.പി.ഐ നേതാവ് ടി.സി നാരായണൻ നമ്പ്യാരുടെ ചരമദിനം ആചരിച്ചു. നാറാത്ത് ടി.സി. സ്മാരകത്തിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സി.എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്മാരക സ്തൂപത്തിൽ പുഷ്പാച്ചന നടത്തി.
ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ, ജില്ലാ എക്സിക്യൂട്ടിവ് അംഗം അഡ്വ: പി. അജയകുമാർ മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥർ എന്നിവർ സംസാരിച്ചു. പി.എം അരുൺ കുമാർ സ്വാഗതം പറഞ്ഞു.