കണ്ണാടിപ്പറമ്പ് : നാറാത്ത് ഗ്രാമപഞ്ചായത്തിന്റെയും ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ യോഗ ദിനാചരണം നാളെ ജൂൺ 21 ബുധനാഴ്ച രാവിലെ 10.30 ന് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശന്റെ അധ്യക്ഷതയിൽ കണ്ണൂർ റൂറൽ എസ് പി ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് തലത്തിലും സ്കൂൾ തലത്തിലും ആയുഷ് യോഗ ക്ലബിൻ്റെ തുടക്കം കുറിക്കൽ, യോഗ പരിശീലനം പൂർത്തിയാക്കിയവരുടെ യോഗപ്രദർശനം, യോഗ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം , യോഗ പോസ് മത്സരം എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടത്തും.