വളപട്ടണം : വളപട്ടണം ടോൾ ബൂത്തിന് സമീപത്തെ മൂന്നാം ക്ലാസ് വിദ്യാർഥിയെ തെരുവുനായ്ക്കൾ ആക്രമിച്ചു. പാപ്പിനിശ്ശേരി സെയ്ന്റ് മേരിയ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി നസാൻ അഹ്മദിനാണ് (ഒൻപത്) ആക്രമണത്തിൽ കാലിന് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒൻപതിന് വീട്ടിന് സമീപത്തുവെച്ച് രണ്ട് നായകൾ ആക്രമിക്കുകയായിരുന്നു.
കുട്ടിയെ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.