രാജ്യത്ത് കോൺഗ്രസിൻ്റെ അനിവാര്യത ജനം തിരിച്ചറിയുന്നു :- അഡ്വ. മാർട്ടിൻ ജോർജ്


മയ്യിൽ:- 
രാജ്യത്ത് നരേന്ദ്രമോദിയും കേരളത്തിൽ പിണറായി വിജയനുംനടത്തിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടാൻ കരുത്തുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണെന്ന്  ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് പ്രസ്താവിച്ചു .

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് ആയി  ശ്രീ കെ പി ശശിധരൻ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിൻറെ മതേതര മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും ഒന്നാകെ ഇല്ലായ്മ ചെയ്ത് ജനങ്ങളെതമ്മിലടിപ്പിക്കുന്ന നയപരിപാടികളുമായി മോദി ഭരണം മുന്നോട്ടു പോകുകയാണ്. 

മതേതര ജനാധിപത്യ കക്ഷികൾ ഒന്നിക്കേണ്ട ആവശ്യകത നമ്മുടെ രാജ്യത്തെ ഓർമപ്പെടുത്തുകയാണ് മണിപ്പൂർ.ആയതിന് നേതൃത്വം കൊടുക്കാൻ കരുത്തുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്മാത്രമാണെന്ന് രാജ്യത്തെ ജനങ്ങൾ തിരിച്ചറിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും കർണാടക രാജ്യത്തിന് നൽകുന്ന പാഠം ഇതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ചടങ്ങിന് മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെഎംശിവദാസൻ അധ്യക്ഷത വഹിച്ചു. KPCC മെമ്പർ പ്രൊഫ. എ.ഡി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിന് ആശംസകൾ നേർന്നു കൊണ്ട് കെപിസിസി മെമ്പർമാരായ  കൊയ്യം ജനാർദ്ദനൻ , അഡ്വ.വി പി അബ്ദുൽ റഷീദ്, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാർ ശ്രീ രഞ്ജിത്ത് നാറാത്ത്, അഡ്വ. ബ്രിജേഷ് കുമാർ, അഡ്വ. കെ സി ഗണേശൻ , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ,ദളിത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ , മുസ്ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം ട്രഷറർ ടി.വി. അസൈനാർ മാസ്റ്റർ, KSSPA ജില്ലാ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ, മൈനോറിറ്റി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടി , മുതിർന്ന കോൺഗ്രസ് നേതാവ് ഇ എ .കുബേരൻ നമ്പൂതിരി, പാമ്പുരുത്തി ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുനിത അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു .

  ബ്ലോക്ക് സെക്രട്ടറി പികെ രഘുനാഥൻ മാസ്റ്റർ സ്വാഗതവും  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലയേറ്റ പ്രസിഡൻറ് ശ്രീ.കെ പി ശശിധരൻ ചടങ്ങിന് നന്ദിയും പറഞ്ഞു.





Previous Post Next Post