ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ ബാങ്കുമായി കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് എ.യു.പി സ്കൂൾ


കുറ്റ്യാട്ടൂർ : പഠനത്തോടൊപ്പം കുട്ടികൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ബാങ്കുമായി കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് എ.യു.പി സ്കൂൾ . പഠനത്തോടൊപ്പം സ്വയം തൊഴിൽ എന്നത് കൂടാതെ ബാങ്കിടപാടുകൾ കുട്ടികളെ പരിശീലിപ്പിക്കുക, ഗണിത പഠനം എളുപ്പമാക്കുക എന്നും ഇതിലൂടെ ലക്ഷ്യം വെക്കുന്നു. കുട്ടികളെ സ്വയം തൊഴിൽ പരിശീലനം ലക്ഷ്യമിട്ട് 5 സ്റ്റാർട്ടപ്പുകൾ സ്കൂൾ ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പിലാക്കാനും ലക്ഷ്യമിടുന്നു . പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം പി ടി എ പ്രസിഡന്റ്‌ കെ .മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ യു. മുകുന്ദൻ (സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, കുറ്റ്യാട്ടൂർ) നിർവഹിച്ചു.

ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ പോസ്റ്റാഫീസിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ കുറ്റ്യാട്ടൂർ യു.പി സ്കൂൾ മറ്റൊരു പദ്ധതി കൂടി സ്ഥാപിച്ച് മികവിന്റെ കേന്ദ്രമായി വളരാനുള്ള തയ്യാറെടുപ്പിലാണ്.

Previous Post Next Post