കണ്ണാടിപ്പറമ്പ് : ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന് കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂളിലും പള്ളിപ്പറമ്പ് ഹിദായതു സ്വിബ്യാൻ സ്കൂളിലും പ്രവേശനോത്സവം നടത്തി.സി .പി മായിൻ മാസ്റ്ററിന്റെ അധ്യക്ഷതയിൽ എ.ടി മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. കെ.പി അബൂബക്കർ ഹാജി, എം.വി ഹുസൈൻ, അഹ്മദ് മൗലവി, പി.വി അബ്ദുല്ല മാസ്റ്റർ,മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മുബാറക് ഹുദവിതുടങ്ങിയവർ പങ്കെടുത്തു.
പ്രിൻസിപ്പൽ ടി.വി ഉഷ സ്വാഗതവും റാഷിദ് വാഫി നന്ദിയും പറഞ്ഞു.
ഹിദായതു സിബ്യാൻ സ്കൂളിൽ പഞ്ചായത്ത് മെമ്പർ അഷ്റഫ് ഉദ്ഘാടനം ചെയ്തു .ഖാലിദ് ഹാജി അധ്യക്ഷനായ വേദിയിൽ ശരീഫ് മാസ്റ്റർ മുഖ്യ പ്രഭാഷകനായി.പോക്കർ ഹാജി, മൊയ്തു ഹാജി, എം.വി മുസ്തഫ, മുരളി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ഡോ. താജുദീൻ വാഫി അൽഅസ്ഹരി സ്വാഗതവും സുനിത ടീച്ചർ നന്ദിയും പറഞ്ഞു.