ഭഗവതി വിലാസം എ.എൽ. പി സ്കൂൾ പ്രവേശനോത്സവം നടത്തി


മാണിയൂർ : ഭഗവതി വിലാസം എ.എൽ. പി സ്കൂളിൽ പ്രവേശനോത്സവം വാർഡ് മെമ്പർ കെ.പി ചന്ദ്രന്റെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ മുനീർ ഉദ്ഘാടനം ചെയ്തു.

രക്ഷിതാക്കാളും , അധ്യാപകരും.മുതിർന്ന കുട്ടികളും ചേർന്ന് നവാഗതരെ കേരളത്തിലെ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോട് കൂടി സ്വീകരിച്ചു.

നവാഗതർക്കുള്ള പഠനോപകരണ കിറ്റ് സ്കൂൾ മാനേജർ എ.ലക്ഷ്മണൻ മാസ്റ്റർ വിതരണം ചെയ്തു പി ടി എ പ്രസിഡന്റ് കെ.പി ശിവദാസൻ മദേഴ്സ് ഫോറം പ്രസിഡന്റ് ഷിനി കെ.പി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

  ഹെഡ്മാസ്റ്റർ സൻജു മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെകട്ടറി ഹബീബ് മാസ്റ്റർ നന്ദിയും പറഞ്ഞു. 


Previous Post Next Post