ചേലേരി :- ചേലേരി മാപ്പിള എ.എല്‍. പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ഇബ്രാഹിം കെ.പി യുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ അസ്മ കെ. വി ഉദ്ഘാടനം ചെയ്തു.
മാനേജർ നസീർ ഹാജി സംസാരിച്ചു. മാനേജ്മെൻറ് പ്രതിനിധിയായി സലാം മാസ്റ്റർ, സുവിന ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വവിദ്യാർത്ഥിനി ആയിഷത്തുൽ സഹനയെ വാർഡ് മെമ്പർ അസ്മ കെ.വി മോമെന്റോ നൽകി അനുമോദിച്ചു.
പ്രധാനധ്യാപിക സ്നേഹ ടീച്ചർ സ്വാഗതവും റഹീമ ടീച്ചർ നന്ദിയും പറഞ്ഞു.