മുല്ലക്കൊടി എ.യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തന ഉദ്ഘാടനം നടന്നു


മുല്ലക്കൊടി :- മുല്ലക്കൊടി എ.യു.പി സ്കൂൾ വായനപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

മദർ പി.ടി. എ പ്രസിഡന്റ് ദീപ കെ. എം അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കൺവീനർ ശ്രീകാന്ത് ടി.കെ, മദർ പി.ടി.എ വൈസ് പ്രസിഡണ്ട് ലത.പി, ജിജു ഒറപ്പടി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ഹെഡ്‌മിസ്ട്രസ് കെ.സി സതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി അബ്ദുൾ ശുക്കൂർ നന്ദിയും പറഞ്ഞു.




Previous Post Next Post