മയ്യിൽ : മയ്യിൽ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന ഹോംഗാർഡ് രാമചന്ദ്രൻ (60) നിര്യാതനായി.മലപ്പട്ടം കൊളന്ത സ്വദേശിയാണ്.
ഡ്യൂട്ടിക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു.ദീർഘകാലം ഇരിക്കൂർ, ചക്കരക്കൽ പോലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടി ചെയ്തിട്ടുണ്ട്.
പരേതനായ പി പി ഗോപാലൻ, നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ സഹിത പി
മക്കൾ :- ആതിര കെ കെ, അനുരാഗ് രാമചന്ദ്രൻ
മരുമകൻ :- വിജേഷ് മരുതായി
സഹോദരങ്ങൾ :-നാരായണൻ, ലീല ചുളിയാട്, കാർത്യായനി കുട്ടാബ്, കോമള വളക്കൈ.
സംസ്കാരം ഇന്ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.