പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി സ്കൂളിലെ അറബിക് അധ്യാപിക എം.പി നജീറയ്ക്ക് സംസ്ഥാന അധ്യാപക അവാർഡ്. സംസ്ഥാനടിസ്ഥാനത്തിൽ അഞ്ച് എൽ.പി വിഭാഗം അധ്യാപകർക്കാണ് 2021-22 വർഷത്തെ അവാർഡ് പ്രഖ്യാപിച്ചത്.
സ്കൂളിൽ 20 വർഷമായി അറബിക് അധ്യാപികയാണ് നജീറ, കലാ-കായിക-ഐ.ടി മേഖലകളിൽ കുട്ടികൾക്കായി പ്രവർത്തിച്ചു. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകി പ്രത്യേക പഠനപ്രവർത്തനങ്ങൾ തയ്യാറാക്കിയിരുന്നു. കേരളത്തിലെ അറബിക് പഠനവിദ്യാർഥികൾക്കായി സാമൂഹികമാധ്യമങ്ങൾ വഴി നിരവധി പഠനപ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ദിനാചരണ റിസോഴ്സ് അധ്യാപിക കൂടിയാണ്. ഡിജിറ്റൽ മാഗസിനുകളുകൾ നിർമിച്ചും ശ്രദ്ധേയയായിരുന്നു. ജില്ലാ അറബിക് റിസോഴ്സ് ഗ്രൂപ്പ് അംഗം കൂടിയാണ്.
കുറ്റ്യാട്ടൂർ ചെറുവത്തലമൊട്ട സ്വദേശിനിയാണ്. പിതാവ്: കെ.വി. ഖാദർ, മാതാവ്: എം.പി. ഖദീജ. ഭർത്താവ്: പി.പി. ഇ അബ്ദുൾ നാസർ (അസി. പ്രിസൺ ഓഫീസർ, കണ്ണൂർ സെൻട്രൽ ജയിൽ). നിഹാൽ, ഫാത്തിമ എന്നിവരാണ് മക്കൾ.