ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയം വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും നടത്തി


ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയം നൂഞ്ഞേരി എ.എൽ.പി സ്കൂളിൽ വെച്ച് നടത്തിയ വായന പക്ഷാചരണം തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റി അംഗം പി.വിനോദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് സി.കെ ജനാർദ്ദനൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. കെ .എം ശിവദാസൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

ദാമോദരൻ കൊയിലേരിയൻ, പി.കെ രഘുനാഥൻ , എം.സി സന്തോഷ് കുമാർ , സുബൈർ മാസ്റ്റർ, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു.



Previous Post Next Post