മയ്യിൽ : തായംപൊയിൽ എ.എൽ.പി സ്കൂളിന്റെയും സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായന മാസാചരണത്തിന് തുടക്കമായി.വി.മനോമോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.വി സുമേഷ് അധ്യക്ഷത വഹിച്ചു.
വായന ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പി എൻ പണിക്കർ അനുസ്മരണം, പുസ്തക പ്രദർശനം, വായന പ്രതിജ്ഞ വായനദിന സന്ദേശം നൽകൽ തുടങ്ങിയ നടന്നു.
പി.പി സതീഷ് കുമാർ, കെ.വി ഗീത, കെ.പി അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. അമ്മവായന, ഡിജിറ്റൽ പുസ്തക നിർമ്മാണം, വായന കുറിപ്പുകൾ തയ്യാറാക്കൽ, വായനശാല സന്ദർശനം, എഴുത്തുകാരുടെ അനുസ്മരണങ്ങൾ, വായന മത്സരം തുടങ്ങി വിവിധ പരിപാടികൾ മാസാചരണത്തിന്റെ ഭാഗമായി നടക്കും.