മാലിന്യമുക്ത നവകേരളം ; മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഡ് തല സോഷ്യൽ ഓഡിറ്റിന് തുടക്കമായി


മയ്യിൽ :- മാലിന്യമുക്ത നവകേരളം  മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഡ് തല സോഷ്യൽ ഓഡിറ്റ് ആരംഭിച്ചു. ഹരിതസഭ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി മയ്യിൽ പഞ്ചായത്തിൽ വാർഡ് തല ചർച്ചകൾ ആരംഭിച്ചു. 1,14,15  വാർഡുകളിൽ നടന്ന യോഗത്തെ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രവിമാണിക്കോത്ത്, വാർഡ് മെമ്പർ കെ. ശാലിനി എന്നിവർ അഭിസംബോധന ചെയ്തു.

കോ ഓഡിനേറ്റർ രവി നമ്പ്രം , കെ.പത്മിനി, ഭാസ്കരൻ വി.പി എന്നിവർ ചർച്ച നയിച്ചു. 8,9 വാർഡ് ചർച്ചയ്ക്ക് അസി. കോ ഓഡിനേറ്റർ സി.കെ പുരുഷോത്തമൻ , രാധാമണി, ശ്രീന എന്നിവർ നേതൃത്വം നൽകി.




Previous Post Next Post