കൊളച്ചേരി:-ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും തുല്യതയില്ലാത്ത ത്യാഗത്തിന്റെ സ്മരണയിൽ കേരളത്തിൽ ഇന്ന് ബലിപെരുന്നാൾ.
ഇന്നലെ മഗ്രിബ് നിസ്കാരത്തോടെ പള്ളികളിലും, വീടുകളിലും തക്ബീർ ധനികളുയർന്നു. ഇന്ന് രാവിലെ പെരുന്നാൾ നിസ്കാരത്തിനു ശേഷം ശ്രേഷ്ഠമായ ബലികർമ്മം നടക്കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെ സന്ദർശനവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും പെരുന്നാളിന്റെ സവിശേഷതയാണ്. ഹാജിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിശ്വാസികൾ ഇന്നലെ അറഫാ നോമ്പെടുത്തു പെരുന്നാൾ വ്യാഴാഴ്ചയാണ് എന്ന് വിവിധ ഖാസിമാരും മത നേതാക്കളും നേരത്തെ അറിയിച്ചിരുന്നു ഗൾഫ് രാജ്യങ്ങളിൽ ഇന്നലെ പെരുന്നാൾ ആഘോഷിച്ചു.