മയ്യിൽ :- വായന പക്ഷാചരണത്തിന്റ ഭാഗമായി "ഗ്രന്ഥത്തെ അറിയാൻ ഗ്രന്ഥാലയത്തെ അറിയാൻ" കണ്ടക്കൈ എൽ.പി സ്കൂളിലെ നൂറോളം വിദ്യാർത്ഥികളും അധ്യാപകരും വേളം പൊതുജന വായനശാല സന്ദർശിച്ചു. വായനശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും, പുസ്തകങ്ങളെ കുറിച്ചും വായനശാല സെക്രട്ടറി കെ.പി രാധാകൃഷ്ണൻ, ലൈബ്രേറിയൻ കെ.നിഷ എന്നിവർ വിശദീകരണം നൽകി.
ഹെഡ് മാസ്റ്റർ സി. വിനോദ്, അധ്യാപകരായ ഫൈസൽ, മിനി എന്നിവർ സന്ദർശന പരിപാടിക്ക് നേതൃത്വം നൽകി.