കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ ചേലേരി, നൂഞ്ഞേരി, കുമാരൻ പീടിക, പള്ളിപ്പറമ്പ, കമ്പിൽ എന്നിയിടങ്ങളിലെ പൊതു വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികൾക്കെല്ലാം യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ. വി പ്രേമാനന്ദൻ, കൊളച്ചേരി ബ്ലോക് സെക്രട്ടറി ശ്രീധരൻ മാസ്റ്റർ, കൊളച്ചേരി മണ്ഡലം സെക്രട്ടറി ഫൈസൽ കമ്പിൽ, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം യഹ്യ പള്ളിപ്പറമ്പ്, പള്ളിപ്പറമ്പ് വാർഡ് മെമ്പർ അഷ്റഫ്, യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി കലേഷ് ചേലേരി, രജീഷ് മുണ്ടേരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടിൻ്റു സുനിൽ, വൈസ് പ്രസിഡണ്ട് റൈജു പി.വി, മണ്ഡലം സെക്രട്ടറിമാരായ പ്രവീൺ, രാഗേഷ്, മുസ്താസിൻ എന്നിവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് യൂണിറ്റ് ഭാരവാഹികളായ ശ്രീരാഗ് കൊളച്ചേരി, അഭിനവ്. പി ആനന്ദ്, ഹൃദ്യ ഹരി, രേഷ്മ, ഹ്യഷിദ ഹരി, KSU കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ആദിത്യൻ എന്നിവരും പങ്കെടുത്തു.