നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രം മാപ്പിള എ എൽ പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചങ്ങാതി മരം, ഗ്രീൻ ഡേ, ഫീൽഡ് ട്രിപ് , പച്ചക്കറിത്തോട്ടം , പൂന്തോട്ട നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി .
പ്ലാസ്റ്റിക്കുകളും മിഠായി കടലാസ് പോലുള്ള എല്ലാ മാലിന്യങ്ങളും വലിച്ചെറിയുന്ന ശീലം ഒഴിവാക്കാനും തൈകൾ നട്ടുപിടിപ്പാക്കാനും തുടങ്ങിയ പരിസ്ഥിതി ദിന പ്രാധാന്യത്തിന്റെ ബോധവൽക്കരണവും പ്രതിജ്ഞയും നടത്തി. കൂട്ടികൾ തയ്യാറാക്കിയ പോസ്റ്ററും പ്ലക്കാർഡുമായി മുദ്രാവാക്യം മുഴക്കി ഘോഷയാത്രയായി നീങ്ങി വയൽ സന്ദർച്ചു .
പരിപാടിക്ക് വി. സ്മിത ടീച്ചർ, കെ.എം.പി അഷ്റഫ്, അഞ്ജുഷ, റിജി, ഐശ്വര്യ, മൻസൂർ, ഷിബിധ , ജയശ്രീ , സുബെദ , റുബൈസ മുതലായവർ പങ്കെടുത്തു.